വിവാദം പാടില്ല, തൃശ്ശൂര്‍ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണം: മുഖ്യമന്ത്രി

news image
Dec 29, 2023, 3:30 pm GMT+0000 payyolionline.in

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിലെ പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മറ്റ് കാര്യങ്ങള്‍ പൂരത്തിനുശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂര്‍ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ  പല ഭാഗങ്ങളിലും ഐക്കണ്‍ ആണ് തൃശൂര്‍ പൂരം.  ഇതില്‍ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ , റവന്യൂ മന്ത്രി കെ രാജന്‍,  ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു,  ടി എന്‍ പ്രതാപന്‍ എംപി, പി. ബാലചന്ദ്രന്‍ എംഎല്‍എ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിന്‍ ദേവസ്വം പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe