പയ്യോളി : വിഴിഞ്ഞത്ത് മോദി പിണറായി ബാന്ദവം നടന്നത് കേരളത്തിൽ നടന്ന അതീവ ഗുരുതര അഴിമതിയിൽ നിന്നും രക്ഷ നേടാനുള്ള അടവാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എംഎൽഎ പ്രസ്താവിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം സംസ്ഥാനത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമാക്കിയത് പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അതിൽ പങ്കെടുപ്പിച്ചതും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അതീവ ഗുരുതരമായ അഴിമതി ആരോപണം ശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണെന്നും ടി.സിദ്ധിഖ് പറഞ്ഞു .മുഖ്യമന്ത്രി അഴിമതി നടത്തി മകളുടെ അക്കൗണ്ടിലേക്ക് ‘ഇന്ദ്രജാലമായി ‘ വരുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഐ എൻ ടി യു സി മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി -മനോജ് എടാണി-മഠത്തിൽ നാണു മാസ്റ്റർ,കെ ടി വിനോദൻ ,ഇ കെ ശീതൾ രാജ് ,വി പി ദുൽഖിഫിൽ സബീഷ് കുന്നങ്ങോത്ത് ,പ്രജീഷ് കുട്ടൻപള്ളി ,കാര്യാട്ട് ഗോപാലൻ ,സായി രാജേന്ദ്രൻ വി കെ,സോമൻ ടി ടി,സൂരജ് ഇഎന്നിവർ സംസാരിച്ചു. യോഗത്തിനു മുൻപ് നടന്ന പ്രകടനത്തിന് സജീഷ് കോമത്ത്, വി വി എം വജിഷ ,രാധാ പി എം,കുറുമണ്ണിൽ രവി ,എം കെ മുനീർ ,കിഴക്കയിൽ അശോകൻ എന്നിവർ നേതൃത്വം നൽകി