വിലങ്ങാട് ഉരുൾപൊട്ടൽ സഹായധനം വിതരണം ചെയ്തു തുടങ്ങി

news image
Apr 22, 2025, 4:50 pm GMT+0000 payyolionline.in

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചു തു​ട​ങ്ങി. 31 പേ​രാ​ണ് ദു​രി​ത ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ 29 പേ​ർ​ക്ക് 15 ല​ക്ഷം രൂ​പ​യാ​ണ് ല​ഭ്യ​മാ​യ​ത്. വീ​ട് പൂ​ര്‍ണ​മാ​യും ഭാ​ഗി​ക​മാ​യും ന​ഷ്ട​മാ​യ​വ​രും കൃ​ഷി ന​ഷ്ട​മാ​യ​വ​രും ഉ​ള്‍പ്പെ​ടെ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ലാ​യ​വ​ര്‍ക്കാ​ണ് ഇ​പ്പോ​ള്‍ സ​ഹാ​യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 29 പേ​ർ​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടു​കൂ​ടി 15 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടി​ൽ ല​ഭി​ച്ചു.

ഒ​രാ​ള്‍ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. 14 വീ​ടു​ക​ൾ പൂ​ർ‌​ണ​മാ​യും ഒ​ഴു​കി​പ്പോ​യ​താ​യാ​ണ് ക​ണ​ക്ക്. 112 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കൂ​ടാ​തെ ഉ​രു​ട്ടി പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡ്, വാ​ളൂ​ക്ക്, ഉ​രു​ട്ടി, വി​ല​ങ്ങാ​ട് പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു. 156 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം ക​ണ​ക്കാ​ക്കി​യ​ത്.

മ‍ഞ്ഞ​ച്ചീ​ളി, പാ​നോം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം വി​ത​ച്ച ഉ​രു​ള്‍പൊ​ട്ട​ൽ ന​ട​ന്ന​ത് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലാ​യ് 30നാ​ണ്. ക​ന​ത്ത നാ​ശം വി​ത​ച്ച വി​ല​ങ്ങാ​ട്ടെ ക​ർ​ഷ​ക​രു​ടെ ലോ​ണു​ക​ൾ​ക്ക് മൊ​റ​ട്ടോ​റി​യം ന​ൽ​കാ​ൻ നേ​ര​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു. കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ലോ​ണു​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​വും മ​റ്റ് ലോ​ണു​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്കു​മാ​ണ് മൊ​റ​ട്ടോ​റി​യം ന​ൽ​കി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe