വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പുമായി കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി

news image
May 2, 2026, 12:46 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കായി യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം പി.കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കെ.എസ്. നിഷാന്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ദൃശ്യ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സി. സബിന, കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബിജു കാവിൽ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഹന്നത്ത് ബീഗം, ബി. സിന്ധു, ജിഷ്ണു എസ്. ബാബു, ബൈജാറാണി, ബാസിൽ പാലിശ്ശേരി, വി. വന്ദന, റഷീദ് പുളിയഞ്ചേരി, സനൽ അരിക്കുളം, ഇ.കെ. പ്രജേഷ്, പി.സി. സന്ദീപ് എന്നിവരും ആശംസകൾ നേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe