വിയ്യൂരിൽ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും അനുമോദനവും

news image
Aug 29, 2025, 4:02 pm GMT+0000 payyolionline.in


കൊയിലാണ്ടി: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ: സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിലെ പ്രധാന അധ്യാപകനായ ചാത്തോത്ത് ഗോപകുമാറിന്ചടങ്ങിൽ സോമൻ മാസ്റ്റർ ഉപഹാരം നൽകി.

എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി എന്നിവയിൽ ഉന്നത വിജയം നേടിയവർക്കും ചടങ്ങിൽ ഉപഹാരം വിതരണം ചെയ്തു . ചടങ്ങിൽ ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും പ്രേമാനന്ദൻ അധ്യക്ഷം വഹിച്ചു. വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ സി.കെ മാധവൻ മാസ്റ്റർ , എ വി അനിൽകുമാർ , എം ടി സുജീഷ്   എന്നിവർ ആശംസകൾ നേർന്നു. പഴയ കാല ഓണത്തിൻ്റെ വിശേഷങ്ങൾ ശ്രീജിത്ത് വിയ്യൂർ പങ്കു വെച്ചു.  ഗോപൻ മാസ്റ്റർ മറുപടി പ്രസംഗവും ജിഷി അനിത് കുമാർ നന്ദിയും പറഞ്ഞു.  ഓണപൂക്കളവും ഓണ സദ്യയും ഒരുക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe