പയ്യോളി: അയനിക്കാട് കളരിപ്പടി സ്വയം സഹായ സംഘം എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് പി.ടി. സത്യൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
സെക്രട്ടറി ആശിഷ് കെ.പി അദ്ധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ മേയോളി, കെ.സി. രാജീവൻ, ഹരിപ്രസാദ് കാരോളി, സന്ദീപ് പേരടി, ശ്രീശാന്ത് എം.ടി, സജീഷ് പി, ബിനീഷ് കെ.കെ, സുരേഷ് കാരോളി, വിഘ്നേഷ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.