പള്ളിക്കര: വർണ്ണാഭമായ പരിപാടികളോടെയും വിഭവസമൃദ്ധമായ ഓണസദ്യയോടെയും ഗാലാർഡിയ പബ്ലിക് സ്കൂളിൽ ഓണാഘോഷം അവിസ്മരണീയമായി. ഏകദേശം 500-ൽ അധികം ആളുകൾക്ക് ഓണസദ്യ വിളമ്പി. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ അഡ്മിനിസ്ട്രേറ്റ് ഓഫിസർ ഒ കെ ഫൈസൽ മാസ്റ്റർ പ്രിൻസിപ്പാൾ ഷംസീന ടീച്ചർ ടീച്ചേർസ് അക്കാദമി പ്രിൻസിപ്പാൾ ബൽകീസ് ടീച്ചർ പി ടി എ പ്രസിഡന്റ് അജ്മൽ എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ അധ്യാപകർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡ്രൈവർമാർടീച്ചേർസ് അക്കാദമി വിദ്യാർഥികൾ തുടങ്ങി എല്ലാവരും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. പരമ്പരാഗത ഓണക്കളികളും കലാപരിപാടികളും അരങ്ങേറി.
ഈ വർഷം മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥ സുഗുണയെ ചടങ്ങിൽ വെച്ച് ആദരിച്ചു.
സിപിഎം ബ്രാഞ്ച് സെക്രട്ടറി ജനാർദ്ദനൻ 17 ആം വാർഡ് മെമ്പർ ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.