വി​ദേ​ശ​ത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ്​ അറസ്റ്റിൽ

news image
Oct 12, 2024, 5:19 am GMT+0000 payyolionline.in

വൈ​പ്പി​ൻ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. നാ​യ​ര​മ്പ​ലം പു​ത്ത​ൻ​വീ​ട്ടി​ൽ ക​ട​വ് അ​നൂ​പി​നെ​യാ​ണ്​ (49) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​റ​ക്ക​ലി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മു​ള​വു​കാ​ട് സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. വി​ദേ​ശ​ത്ത് ആ​ളു​ക​ളെ ജോ​ലി​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നും ജോ​ബ് ക​ൺ​സ​ൽ​ട്ട​ൻ​സി​യു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ആ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​ത​വ​ണ​ക​ളാ​യി ഗൂ​ഗി​ൾ പേ ​വ​ഴി 1,19,100 രൂ​പ ത​ട്ടി​യ കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe