മണിയൂർ: ‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ചെല്ലട്ടുപൊയിൽ ജനകീയ വായനശാലാ അക്ഷര കരോൾ നടത്തി. ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ പ്രസിഡന്റ് കെ. പി. രാജേന്ദ്രൻ ദേശീയ പതാക ഉയർത്തി.

ചെണ്ടമേളം, കോൽക്കളി, പ്ലകാർഡ്, വർണ ബലൂണുകൾ, കരടിവേഷം, കരോൾഗാനം ,ഇലത്താളം, വർണ റിബണുകൾ തുടങ്ങിയവ അക്ഷരകരോളിനെ ആകർഷകമാക്കി. ആർഷിൻ. എ. എസ്,അലൻ. എസ്. എന്നിവരാണ് ചെണ്ടമേളം നടത്തിയത്.
കെ. പി. രാജേന്ദ്രൻ, പി. സി. പ്രകാശൻ,എൻ. എം. രവീന്ദ്രൻ,ടി. എം. രാജീവൻ വി. പി. രവീന്ദ്രൻ,ചന്ദ്രൻ കെ. കെ,ഗോപാലൻ. കെ. കെ,.മുരളി.പി. പി,പ്രതീപൻ. പി. പി,വിജില. പി. കെ,ജസ്ന. എം. കെ എന്നിവർ അക്ഷര കരോളിന് നേതൃത്വം നൽകി.
