തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി എൻഎസ്ക്യൂഎഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 സ്കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് നടത്തുന്നത്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ദേശീയ അംഗീകാരമുള്ള എൻഎസ്ക്യൂഎഫ് സർട്ടിഫിക്കറ്റും ലഭിക്കും. അവസാന തീയതി : 20. ഓൺലൈൻ അപേക്ഷകൾക്ക് വെബ്സൈറ്റ് : http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in. സ്കൂളുകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും സംശയനിവാരണത്തിനുമായി ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.