വാർത്തസമ്മേളനം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; വിലക്ക് വകവെക്കാതെ പി.വി അൻവർ

news image
Nov 12, 2024, 6:57 am GMT+0000 payyolionline.in

തൃശൂർ: പി.വി അൻവർ ചേലക്കരയിൽ നടത്തുന്ന വാർത്താസമ്മേളനം ചട്ടലംഘനമാ​ണെന്ന നിലപാടുമായി തെരഞ്ഞെടുപ്പ് കമീഷൻ. വാർത്തസമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ പി.വി അൻവറിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി. എന്നാൽ, ഇത് വകവെക്കാതെ അൻവർ വാർത്തസമ്മേളനം നടത്തുകയായിരുന്നു.

 

വാർത്താസമ്മേളനത്തിനിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. അൻവറിന്റെ വാർത്തസമ്മേളന സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നോട്ടീസ് നൽകി. വാർത്ത​സമ്മേളനത്തിൽ ചട്ടലംഘനമുണ്ടായാൽ തുടർ നടപടികൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് പി.വി അൻവർ പറയുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല. രാവിലെ തന്നെ പൊലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇവിടെ പ്രവര്‍ത്തിക്കാന്‍ ആളുകള്‍ കുറവാണ് എന്നത് വസ്തുതയാണ്. 98 എം.എല്‍.എ. മാരും മുഖ്യമന്ത്രിയും ഒരുഭാഗത്ത്. പ്രതിപക്ഷനേതാവും 40 എം.എല്‍.എ.യും മറുഭാഗത്ത്. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരും വേറൊരു ഭാഗത്ത്.

ഇവരെല്ലാരുംകൂടെ വായ്‌പോയ കോടാലിക്ക് വേണ്ടി ഏറ്റുമുട്ടുകയാണ്. ഞങ്ങള്‍ ഈ ദിവസവും ഉപയോഗപ്പെടുത്തും. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഭയപ്പെടുത്തിയിട്ടൊന്നും കാര്യമില്ലെന്നും അൻവർ പറഞ്ഞു.25 ലക്ഷം ചെറുതുരുത്തില്‍ നിന്ന് പിടിച്ചിട്ടുണ്ട്. ആരാണ് അവിടെ ക്യാമ്പ് ചെയ്യുന്നത്, മുഹമ്മദ് റിയാസല്ല. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിതെന്നും അൻവർ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe