വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മൂന്ന് പ്രതികൾക്ക് കഠിന തടവും പിഴയും

news image
Feb 19, 2025, 8:40 am GMT+0000 payyolionline.in

കൊ​ല്ലം: പ​ണം ചോ​ദി​ച്ച​ത് കൊ​ടു​ക്കാ​ത്ത​തി​ലെ വി​രോ​ധ​ത്താ​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​നെ പാ​റ​കൊ​ണ്ട് ത​ല​യി​ൽ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന്​ പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും.

പെ​രു​മ്പു​ഴ പ്ലാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ പെ​രു​മ്പു​ഴ വി​ള​യി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ര​തീ​ഷ് കു​മാ​ർ, പെ​രു​മ്പു​ഴ മു​ണ്ട​പ്പ​ള്ളി വീ​ട്ടി​ൽ ഷി​ജു, പെ​രു​മ്പു​ഴ മു​ല്ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ ര​തീ​ഷ് ബാ​ബു എ​ന്നി​വ​രെ 20 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ​വീ​തം പി​ഴ​യും കൊ​ല്ലം അ​സി. സെ​ക്​​ഷ​ൻ ജ​ഡ്‌​ജ് ഡോ. ​ടി. അ​മൃ​ത വി​ധി​ച്ച​ത്.

2014 ജ​നു​വ​രി മൂ​ന്നി​ന്​ വി​നോ​ദും സു​ഹൃ​ത്ത് അ​ജ​യ​കു​മാ​റും രാ​ത്രി​യി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്ത് വ​ര​വെ വി​നോ​ദി​നേ​യും സു​ഹൃ​ത്തി​നേ​യും അ​ടി​ച്ചും ഇ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും വി​നോ​ദി​ന്‍റെ നെ​റ്റി​യി​ലും ത​ല​യി​ലും ക​ല്ലു​കൊ​ണ്ട്​ ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ മൂ​ന്ന്​ ദി​വ​സം വെ​ന്റി​ലേ​റ്റ​റി​ലും പി​ന്നീ​ട് ഒ​രു​വ​ർ​ഷ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തും ചി​കി​ത്സി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 23 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

കു​ണ്ട​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​അ​നി​ൽ​കു​മാ​ർ, കെ. ​സ​ദ​ൻ എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ. ​നി​യാ​സ്, എ​സ്. ശാ​ലി​നി എ​ന്നി​വ​ർ ഹാ​ജ​രാ​യി. സി.​പി.​ഒ മി​നി​മോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി ആ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe