ഇടുക്കി: വാഗമണില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി സി കോളേജിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രദേശത്ത് കനത്ത കോടമഞ്ഞുണ്ടായിരുന്നു.