വടകര : കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്‌സ് രക്ഷിച്ചു. വള്ളിക്കാട് ബാലവാടി സ്റ്റോപ്പിന് സമീപമുള്ള ഷൈൻ വിഹാറിലെ കിണറിൽ നിന്ന് ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയ തൊടുവയിൽ ശ്രീധരനാണ് കുടുങ്ങിയത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ശ്രീധരനെ സുരക്ഷിതമായി പുറത്ത് എത്തിച്ചു.
സ്റ്റേഷൻ ഓഫീസർ പി.ഒ. വർഗ്ഗീസ്‌ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. സംഘത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ഒ അനീഷ് , ഫയർ & റസ്ക്യൂ ഓഫീസർമാരായ എം.ടി. റാഷിദ് , പി.എം സഹീർ., മുനീർ അബ്ദുള്ള, കെ.പി റഷീദ് , സി ഹരിഹരൻ , ആർ രതീഷ് എന്നിവർ പങ്കെടുത്തു.