കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ വലിയ വിളക്ക് നാളെ

news image
Jan 30, 2025, 4:01 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം.  നാളെ വലിയ വിളക്ക്. രാവിലെ ശീവേലി. വൈകുന്നേരം  5 മണിക്ക്  സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കാഴ്ചശീവേലി, രാത്രി 7 മണിക്ക്  വാദ്യ വിശാരദ്മട്ടന്നൂർ ശ്രീ രാജ്മാരാർ, വാദ്യകലാനിധിചിറയ്ക്കൽ നിധീഷ് മാരാർ ചേർന്നൊരുക്കുന്ന ഇരട്ട തായമ്പക, രാത്രി 8 മണിക്ക്  മൃദംങ്കം പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന വിവിധപരിപാടികൾ. പുലർച്ചെ 2 മണിക്ക് രണ്ട് പന്തി മേളത്തോടെ നാന്ദകം എഴുന്നള്ളിപ്പ്. കാഞ്ഞിലശ്ശേരി പത്മനാഭൻ, സന്തോഷ് കൈലാസിന്റെ മേളപ്രമാണത്തിൽ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപരം കലാകാരൻ അണിനിരക്കും.

 

ഫെബ്രുവരി 1 നു  താലപ്പൊലി. രാവിലെ ആനയൂട്ട്, വൈകുന്നേരം  4 മണിക്ക്  കേളികൊട്ട്. 6 മണിക്ക്  താലപ്പൊലി എഴുന്നള്ളിപ്പ്, പാണ്ടിമേളത്തോടെ കേരളത്തിലെ പ്രഗൽഭരായ മേളപ്രമാണിമാരും, കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ നൂറിൽപ്പരം കലാകാരൻമാർ നാദ പെരുമഴ തീർക്കും. 7 മണിക്ക്   താലപ്പൊലി, കരിമരുന്ന് പ്രയോഗം ഫെബ്രുവരി 2 ന് വൈകീട്ട് കുളിച്ചാറാട്ട് ആന്തട്ട ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലെത്തുന്നതോടെ ഉൽസവം സമാപിക്കും.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe