വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും

news image
Jan 24, 2025, 5:47 pm GMT+0000 payyolionline.in

മാനന്തവാടി: കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന്‌ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിൽനിന്ന് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിന്‌ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയെ ചുമതലപ്പെടുത്തി. പ്രദേശത്ത്‌ ദ്രുതകർമസേനയെ നിയോഗിക്കും. കർണാടകത്തിലെ ബന്ദിപ്പൂർ മേഖലയിൽനിന്ന്‌ കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വയനാട് മേഖലയിലേക്ക് കടക്കുന്ന സാധ്യതകൾ പരിഗണിച്ച് ആ മേഖലകളിൽ കൂടുതൽ പട്രോളിങ്‌ ഏർപ്പെടുത്തുമെന്നും ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe