വയനാട് ദുരന്തം; രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത്, 12 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും

news image
Aug 16, 2024, 3:56 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പകളുടെ 12കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അതേസമയം, ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പരി​ഗണിക്കും.ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം, വിലങ്ങാട് ഉരുൾ പൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ചു നൽകാനുള്ള അദാലത് ഇന്ന് നടക്കും. രാവിലെ പത്തു മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിൽ ആണ് അദാലത് നടക്കുന്നത്. വിവിധ വകുപ്പകളുടെ 12 കൗണ്ടറുകളാണ് അദാലത്തിൽ ഉണ്ടാവുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ലീഡ് ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചിൽ നടക്കും.
ഫയർഫോഴ്സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിലിൻറെ ഭാഗമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe