വയനാട്ടിലെ ഗോകുലിന്റെ മരണം: പെൺകുട്ടിയുടെ മൊഴി പുറത്ത് വിടണം- കെ. അമ്മിണി

news image
Apr 5, 2025, 9:42 am GMT+0000 payyolionline.in

കൽപറ്റ: വയനാട്ടിലെ ഗോകുലിന്റെ മരണത്തിൽ പെൺകുട്ടിയുടെ മൊഴി പുറത്ത് വിടണമെന്ന് സാമൂഹിക പ്രവർത്തക അമ്മിണി കെ. വയനാട്. കോഴിക്കോട് ബീച്ചിൽ നിന്ന് വനിതാ സെല്ല് പൊലീസ് കണ്ടെത്തിയത് മുതൽ രാത്രി കൽപറ്റ സ്റ്റേഷനിൽ എത്തിച്ച സമയം വരെ എന്താണ് സംഭവിച്ചത് ഇത് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് പറയാൻ പെൺകുട്ടിയെ അനുവദിക്കണമെന്ന് അവർ ഫേസ് ബുക്കിൽ ആവശ്യപ്പെട്ടു.

 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അമ്പവയൽ പോലീസ് സ്റ്റേഷനിൽ മിസിംങ്ങ് കേസ് ഗോകുലിന്റെ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പ്രായ പൂത്തിയാകത്തത് എന്ന് കൽപ്പറ്റ പോലീസ് കണ്ടെത്തിയത് രേഖകൾ പരിശോധിക്കാതെ ആണ് . ആധാർ കാർഡിൽ 2007 ഉം സ്ക്കൂൾ സർട്ടിഫിക്കറ്റ് 2006 ഒക്ടോബർ മാസം ആണ് ജനിച്ച വർഷം രേഖപ്പെടുത്തിയിട്ടുള്ളത്.

അപ്പോൾ ഗോകുലിന്റെ പ്രായം നോക്കുമ്പോൾ പ്രായപൂർത്തിയാട്ടില്ല. സ്റ്റേഷനിലുകളിൽ എത്തുന്ന കേസുകൾ രേഖകൾ പരിശോധിക്കാനും മനുഷ്യരോട് പെരുമാറേണ്ട രീതികൾ എങ്ങനെ എന്ന് സർക്കാർ പരിശീലനം നൽകാൻ വേണ്ട കാര്യങ്ങൾ ചെയ്യണം.

ഈ പെൺക്കുട്ടിയുടെ മൊഴി പുറത്ത് വിടണം. കോഴിക്കോട് ബീച്ചിൽ നിന്ന് വനിതാ സെല്ല് പൊലീസ് കണ്ടെത്തിയത് മുതൽ രാത്രി കൽപറ്റ സ്റ്റേഷനിൽ എത്തിച്ച സമയം വരെ എന്താണ് സംഭവിച്ചത് ഇത് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് പറയാൻ പെൺകുട്ടിയെ അനുവദിക്കണം. അവൾക്ക് കൊടുക്കാൻ അവസാനമായി അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചതായിരിക്കും പാദസരം.

കൽപറ്റ സ്റ്റേഷനിൽ നിരീക്ഷണത്തിൽ വെച്ച മനസാക്ഷി മരവിച്ച ഉദ്യോഗസ്ഥർ നിങ്ങൾക്ക് അംഗൻവാടി കുട്ടിക്കുള്ള വിവരം പോലുമില്ലെന്ന് ഞാൻ കരുതുന്നു. —ഓരോ വിവരങ്ങൾ ഗോകുലിന്റെ ബന്ധുക്കൾ സുഹൃത്തുക്കൾ വിളിച്ച് പറയുമ്പോൾ ഹൃദയ വേദനയോട് അല്ലാതെ കേൾക്കാൻ പറ്റുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe