തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 800 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതോടെ സ്വർണവില 54000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,120 രൂപയാണ്.
തിങ്കളാഴ്ച റെക്കോർഡ് വിലയിലെത്തിയ സ്വർണവില പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 2020 രൂപയാണ് പവന് കുറഞ്ഞത്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വർണത്തെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് ഒരു കാരണമായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 90 രൂപ കുറഞ്ഞു. 6640 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വില 5520 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ മൂന്ന് രൂപ കുറഞ്ഞു, ഇന്ന് ഒരു രൂപയും. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.
മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ
മെയ് 16 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 54280 രൂപ
മെയ് 17 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 – ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 54720 രൂപ
മെയ് 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54720 രൂപ
മെയ് 20 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 55120 രൂപ
മെയ് 21 – ഒരു പവന് സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 54640 രൂപ
മെയ് 22 – സ്വർണവിലയിൽ മാറ്റമില്ല.. വിപണി വില 54640 രൂപ
മെയ് 23 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. .. വിപണി വില 53840 രൂപ
മെയ് 24 – ഒരു പവന് സ്വർണത്തിന് 720 രൂപ കുറഞ്ഞു. .. വിപണി വില 53120 രൂപ.