വന്മുകം-എളമ്പിലാട് സ്കൂളിൽ സംസ്ഥാന തല അറബിക് മത്സര വിജയിയെ അനുമോദിച്ചു

news image
Dec 19, 2024, 12:07 pm GMT+0000 payyolionline.in

.

നന്തി ബസാർ: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടന്ന അറബിക് ക്വിസ്സ് മത്സരത്തിൽ എ ഗ്രേഡ് നേടിയ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ
വിദ്യാർത്ഥി ജസ മറിയത്തിനെ അനുമോദിച്ചു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉപഹാര സമർപ്പണം നടത്തി. അറബിക് ക്ലബ്ബ് കൺവീനർ സി.ഖൈറുന്നിസാബി, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറന്മാൻ, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, വി.ടി.ഐശ്വര്യ, പി.നൂറുൽ ഫിദ, എന്നിവർ സംസാരിച്ചു.

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജസ മറിയത്തെ പ്രധാനാധ്യാപിക അനുമോദിക്കുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe