തിരുവനന്തപുരം: വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പൊലീസ് അറിയിച്ചു.
വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരം; ഒരാൾ അറസ്റ്റിൽ
Jan 18, 2025, 2:14 pm GMT+0000
payyolionline.in
തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്- വീഡിയോ
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയി ..