തിക്കോടി: പള്ളിക്കര ചൈതന്യ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ പയ്യനപുതിയൊട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
സത്യൻ നമ്പ്യേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ദിബിഷ ബാബു, രാജേഷ് കളരിയുള്ളതിൽ എന്നിവർ ആശംസകൾ നേർന്നു. വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ചടങ്ങിന് ശേഷം നടന്ന ഇഫ്താർ വിരുന്നിൽ നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ശ്രീജ എടോളി സ്വാഗതവും ബിന്ദു കണിയാരിക്കൽ നന്ദിയും രേഖപ്പെടുത്തി.
