മേപ്പയ്യൂർ: കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ മുസ്ലിം ലീഗ് ഓഫീസായ സി.എച്ച് സൗധത്തിൽ ആരംഭിച്ച വനിതാ തയ്യൽ പരിശീലന കേന്ദ്രം മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് കൂമുള്ളതിൽ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ കമ്മന അബ്ദുറഹിമാൻ, ഇല്ലത്ത് അബ്ദുറഹിമാൻ, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത്, വാർഡ് മെമ്പർ സറീന ഒളോറ, മുഹമ്മദ് മലപ്പാടി, ഡോ: കെ മുഹമ്മദ്, റഷീദ് മലപ്പാടി, അസ്സെനാർ എള്ളായത്തിൽ, ടി.പി നസീം, കെ.സി അബ്ദുറഹിമാൻ, ഹാരിസ് കൊല്ലിയിൽ, സി.എം റസാഖ്, ബഷീർ നെല്ല്യാട്ടുമ്മൽ, അഫ്സത്ത് കുരുടഞ്ചേരി, ഷംസീറ എരവത്ത്, വഹീദ പരപ്പിൽ സംസാരിച്ചു.