വണ്ടിപ്പെരിയാർ കേസ്‌: പ്രതിയുടെ കുടുംബത്തിന്‌ പൊലീസ്‌ സംരക്ഷണം

news image
Dec 20, 2023, 5:42 pm GMT+0000 payyolionline.in

കൊച്ചി : വണ്ടിപ്പെരിയാറിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതിയുടെ കുടുംബത്തിന്‌ പൊലീസ്‌ സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഉത്തരവ്‌.  പ്രതിയെ വെറുതെവിട്ടതിനാൽ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും  രോഷാകുലരാണെന്നതും സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടെന്നും  വിലയിരുത്തിയാണ് ഉത്തരവ്‌.

വീട്ടുസാധനങ്ങൾ എടുക്കാൻ ഹർജിക്കാർക്ക്‌  പൊലീസ്‌ സംരക്ഷണം നൽകണം. വണ്ടിപ്പെരിയാർ എസ്‌ഐയുടെ നേതൃത്വത്തിൽ ഇവരെ വീട്ടിലെത്തിച്ച്‌ ഒരുമണിക്കൂറിനുള്ളിൽ സാധനങ്ങളുമായി മടങ്ങണമെന്നും ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജിയുടെ ഉത്തരവിൽ പറയുന്നു.

വണ്ടിപ്പെരിയാർ ചൂരക്കുളം എസ്‌റ്റേറ്റിൽ താമസിക്കാൻ ചിലർ അനുവദിക്കുന്നില്ലെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും  ചൂണ്ടിക്കാട്ടി കേസിലെ പ്രതിയായിരുന്ന അർജുന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ്‌  ഉത്തരവ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe