തിരുവനന്തപുരം: മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില റിസർവ് ബാങ്കിന്റെ ഓഫീസിൽ ഇന്നലെയായിരുന്നു അപകടം.
ആർബിഐയ്ക്ക് വേണ്ടി കരാർ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്.
ഉപയോഗ ശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ മെഷീന്റെ ബെൽറ്റിൽ കൈ കുടുങ്ങുകയായിരുന്നു. തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
