വടകര: യു ഡി എഫ് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാര്‍ച്ച് പത്തിന് വൈകീട്ട് നാല് മണിക്ക് വടകര കോട്ടപ്പറമ്പിൽ ചേരാൻ പാർലിമെൻ്റ് മണ്ഡലം യു ഡി എഫ് നേതൃത തല യോഗം തീരുമാനിച്ചു. 14 ന് വടകര, കുറ്റ്യാടി, കൊയിലാണ്ടി, പേരാമ്പ്ര,അസംബ്ലി നിയോജക മണ്ഡലം കൺവെൻഷനുകളും 16 ന് നാദാപുരം, കൂത്ത് പറമ്പ്, തലശ്ശേരി, നിയോജക മണ്ഡലം കൺവെൻഷനുകളും, 18, 19, തിയ്യതികളിലായി മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ തല കൺവെൻഷനുകളും, 20, 21 തിയ്യതികളിൽ മുഴുവൻ ബൂത്ത് തല കൺവെൻഷനുകളും ചേരും.
കെ മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ , മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, പി.എം നിയാസ്, പൊട്ടൻ കണ്ടി അബ്ദുള്ള, വി.എ. നാരായണൻ, സി.കെ. സുബൈർ, അഡ്വ ഐ. മൂസ്സ, വി എം. ചന്ദ്രൻ, സത്യൻ കടിയങ്ങാട്, സുനിൽ മടപ്പള്ളി, വി.സി.ചാണ്ടി കെ പി രാധാകൃഷ്ണൻ ,സൂപ്പി നരിക്കാട്ടേരി, അജയകുമാർ, ജയരാജ് മൂടാടി ,എൻ രാജ രാജൻ, റഷീദ് പുളിയഞ്ചേരി, പ്രദീപ് ചോമ്പാല, സാജിദ്, അഡ്വ. ലത്തീഫ്, എം. സി ഇബ്രാഹിം, എസ്.പി. കുഞ്ഞമ്മദ്, ഒ.കെ. കുഞ്ഞബ്ദുള്ള, കെ. കെ നവാസ്, മഹമൂദ് കടവത്തൂർ എന്നിവർ സംസാരിച്ചു.