വടകര: വടകര ജേര്‍ണലിസ്റ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കുടുംബസമേതം പങ്കെടുത്തു.വിശിഷ്ടാതിഥകളും, മാധ്യമ പ്രവർത്തകരും ചേർന്ന് ഒരുമയുടെ ഭീമന് പുക്കളം ഒരുക്കി. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി.
ഓണം സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തുന്നതായി കെ കെ രമ എം എൽ എ പറഞ്ഞു. ഓണം കൂട്ടായ്മയുടെ ആ ലോഷമാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് വി. പി.പ്രമോദ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന്, സംഗീതജ്ഞന് പ്രേംകുമാര്‍ വടകര, ഓസ്കാര്‍ മനോജ്, പ്രദീപ് ചോമ്പാല, പി.രാജീവന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സജിത്ത് വളയം സ്വാഗതവും വിനു മേപ്പയില്‍ നന്ദിയും പറഞ്ഞു. ഗാനാലാപനം, തിരുവാതിരക്കളി, ഫണ്ണി ഗെയിംസ് എന്നിവയും അരങ്ങേറി.