വടകര പാർക്ക് റോഡിലെ വലിയ വാഹനങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച ബാരിക്കേഡ് തകർത്തു

news image
Apr 8, 2025, 11:47 am GMT+0000 payyolionline.in

വടകര :ഫുട്പാത്ത് കം റോഡിന്റെ അപകടാവസ്ഥ കാരണം വലിയ വാഹനങ്ങൾ പോകുന്നതിന് നഗരസഭ വി‌ലക്ക് ഏർപ്പെടുത്തിയ പുതിയ ബസ് സ്റ്റാൻഡ് – പാർക്ക് റോഡിലെ കോൺക്രീറ്റ് ബാരിക്കേഡ് ആരോ തകർത്തു. കാൽ നൂറ്റാണ്ട് മുൻപ് പാർക്ക് റോഡിൽ നിന്നു തുടങ്ങുന്ന ഭാഗത്ത് ‌ഇരു വശത്തുമായി കോൺക്രീറ്റ് ചെയ്ത് ബാരിക്കേഡ് ഉറപ്പിക്കുകയായിരുന്നു‌. ഇത് കാരണം ഈ ഭാഗത്തെ കെട്ടിടങ്ങളിലേക്ക് ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ലായിരുന്നു.

ഫുട്പാത്ത് കം റോഡിന്റെ അപകടാവസ്ഥ ഇപ്പോഴും പരിഹരിച്ചിട്ടില്ല. പൊട്ടിയ കുറച്ച് സ്ലാബുകൾ മാത്രമേ മാറ്റിയിട്ടുള്ളൂ. ബാരിക്കേഡ് മാറ്റിയതു കൊണ്ട് വലിയ വാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നുണ്ട്. നഗരസഭ സ്ഥാപിച്ച തടസ്സം ആരാണ് മാറ്റിയതെന്ന് ആർക്കുമറിയില്ല. ഇക്കാര്യത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകിയിട്ടുമില്ല.നഗരത്തിലെ പ്രധാന റോഡായ ഈ ഭാഗത്ത് തടസ്സമുണ്ടാക്കിയത് അന്ന് വലിയ വിവാദമായിരുന്നു. ബാരിക്കേ‍ഡ് തകർത്തവരെ കണ്ടെത്തണമെന്നാവശ്യം ശക്തമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe