വടകര ജേർണലിസ്റ്റ് യൂനിയൻ പത്ര പ്രവർത്തകർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു

news image
Feb 11, 2025, 5:11 pm GMT+0000 payyolionline.in

വടകര: വടകര ജേർണലിസ്റ്റ് യൂനിയൻ പത്ര പ്രവർത്തകർക്ക് ഐഡൻ്റിറ്റി കാർഡുകൾ
വിതരണം ചെയ്തു. പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ. സതീശൻ കെ.വിജയകുമാരന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മാധ്യമ പ്രവർത്തകർ ജനകീയ വിഷയങ്ങൾ ഉയർത്തുന്നതിന് മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല,പി.ലിജീഷ്, രാജീവൻ പറമ്പത്ത്, പി.കെ. രാധാകൃഷ്ണൻ, ഇസ്മയിൽ മാടാശേരി, ആർ.കെ.പ്രദീപ്, കെ.ഹാഷിം, എം.അശ്വനി തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സജിത് വളയം സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe