വ​ട​ക​ര  ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​പ്പി​ഴ​വ്: രോ​ഗി​ക്ക് ന​ൽ​കി​യ​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന്

news image
Feb 4, 2026, 3:51 am GMT+0000 payyolionline.in

വ​ട​ക​ര: ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​പ്പി​ഴ​വ് രോ​ഗി​ക​ൾ​ക്ക് ഡ്രി​പ് ന​ൽ​കി​യ ഡി.​എ​ൻ.​എ​സ് മ​രു​ന്ന് ര​ണ്ട് മാ​സം മു​മ്പ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി പ​രാ​തി.

ത​ല​ക​റ​ക്ക​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ വ​ട​ക​ര സ്വ​ദേ​ശി ക​ള​ത്തി​ൽ സാ​ജി​ദി​ന്റെ മ​ക​ൾ റി​യ ഫാ​ത്തി​മ​ക്ക് ന​ൽ​കി​യ ഡി.​എ​ൻ.​എ​സ്. ബോ​ട്ടി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ അ​വ​സാ​നം കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി​രു​ന്നു.

മ​രു​ന്ന് മു​ഴു​വ​ൻ ക​യ​റ്റി​യ ശേ​ഷ​മാ​ണ് ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രു​ടെ തൊ​ട്ട​ടു​ത്ത ക​ട്ടി​ലി​ൽ പ​നി​യെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ മ​ണി​യൂ​ർ സ്വ​ദേ​ശി തെ​ക്ക​യി​ൽ പ​റ​മ്പ​ത്ത് റ​ഷീ​ദി​ന്റെ മ​ക​ൾ ഇ​ർ​ഫാ​ന​ക്ക് ന​ൽ​കു​ന്ന മ​രു​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി മ​ന​സ്സി​ലാ​യ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ശ​രീ​ര​ത്തി​ൽ എ​ത്തി​യ​ത് കു​ട്ടി​ക​ളി​ൽ എ​ന്തെ​ങ്കി​ലും പ്ര​യാ​സം ഉ​ണ്ടാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബ​ന്ധു​ക്ക​ൾ. തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും വ​ട​ക​ര പൊ​ലീ​സി​ലും ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. പ​രാ​തി​യെ തു​ട​ർ​ന്ന് വ​ട​ക​ര പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി കൂ​ട്ടി​രി​പ്പു​കാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ

ശേ​ഖ​രി​ച്ചു. ഈ ​മ​രു​ന്ന് മ​റ്റു പ്ര​യാ​സ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​ക്കി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe