വടകര: അഴിക്കോടൻ രാഘവൻ്റ 53മത് രക്തസാക്ഷി ദിനാചരണം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്രാഞ്ച് ലോക്കൽ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി.

സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുട്ടോത്ത് നടന്ന അഴീക്കോടൻ അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു
സിപിഐ എം വടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുട്ടോത്ത് നടന്ന അനുസ്മരണ പൊതുയോഗം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ അധ്യക്ഷയായി. ആർ ബാലറാം സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.