വടകര ഇനി അതിദാരിദ്ര്യമുക്ത നഗരസഭ

news image
Oct 3, 2025, 2:20 pm GMT+0000 payyolionline.in

വടകര: വടകര അതിദാരിദ്ര്യമുക്ത നഗരസഭയായി ചെയർപേഴ്സൺ  കെ പി ബിന്ദു പ്രഖ്യാപിച്ചു . സർവ്വയിലൂടെ കണ്ടെത്തിയ 202 പേർക്ക് എല്ലാവിധ ജീവിതസൗകര്യങ്ങളും ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള   എപി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, സി ഡിഎസ് ചെയർപേഴ്സൺമാരായ പി. കെ.റിന, മീര കെ, നഗരസഭാ സെക്രട്ടറി ഡി വി സനൽകുമാർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി സജിവ്കുമാർ സ്വാഗതവും പ്രൊജക്റ്റ് ഓഫീസർ  സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe