വടകര അടയ്ക്കാത്തെരു റോഡിൽ 8 കടകളിൽ മോഷണം; സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

news image
Nov 3, 2023, 3:00 pm GMT+0000 payyolionline.in

വടകര: ടൗൺ ഹാൾ – അടയ്ക്കാത്തെരു റോഡിന്റെ പരിസരത്തെ കടകളിൽ മോഷണം. ഇന്നലെ പുലർച്ചെ 2.45ന് കടകളുടെ പൂട്ടു പൊട്ടിച്ച് 2 പേരാണ് മോഷണം നടത്തിയത്. ക്യാമറ ദൃശ്യത്തിൽ ആളെ കാണാമെങ്കിലും മുഖം മറച്ചതു കൊണ്ട് തിരിച്ചറിഞ്ഞിട്ടില്ല.വൈഗ സ്റ്റോറിൽ കയറിയ മോഷ്ടാക്കൾ 900 രൂപയും മിഠായിയും കൊണ്ടു പോയി. തൊട്ടടുത്തുള്ള ഓറിയോൺ മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ചെങ്കിലും ഒന്നും കൊണ്ടു പോയിട്ടില്ല. അടയ്ക്കാത്തെരു ദേശീയപാതയോട് ചേർന്നുള്ള വി.കെ.രഘുനാഥ് അനാദി കടയിൽ ചില്ലറയായി സൂക്ഷിച്ച 3,000 രൂപ കൊണ്ടു പോയി. അടുത്തുള്ള ഷാലിമാർ ഹാർഡ് വെയേഴ്സിൽ നിന്ന് 500 രൂപ കവർന്നു.

എംപയർ ഹാർഡ് വെയേഴ്സ്, ചോക്കോ ബസാർ, ജീനു ടെയ്‌ലറിങ് എന്നിവിടങ്ങളിൽ പൂട്ടു പൊട്ടിച്ച് കയറിയെങ്കിലും ഒന്നും നഷ്ടമായില്ല. ഇതിനടുത്തുള്ള ഗ്രീൻ കൂൾ എന്ന കടയിൽ നിന്ന് 600 രൂപ നഷ്ടമായി.ടൗൺഹാൾ – അടയ്ക്കാത്തെരു റോഡിലെ കടകളിൽ പലയിടത്തും ഇത് മൂന്നാം തവണയാണ് കള്ളൻ കയറുന്നത്. വടകര പൊലീസ് സിസി ടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe