വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ

news image
Jun 16, 2023, 3:34 pm GMT+0000 payyolionline.in

 

വടകര: വടകരയിൽ  മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ . വടകരയിലെ ലോഡ്ജിൽ നടത്തിയ റെയ്‌ഡിലാണ് 54 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായത് . വടകര മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ മുഹമ്മദ് ഫാസിലി (35) നെയാണ് വടകര എക്സ് സൈസ് സംഘം അറസ്റ്റ് ചെയ്തത് . നഗരത്തിലെ ലിങ്ക് റോഡിന് സമീപം പ്രവർത്തിക്കുന്ന സിറ്റി ലോഡ്ജിലെ റൂമിൽ നടത്തിയ റെയ്ഡിലാണ് പ്രതിയെ എം ഡി എം എ യുമായി പിടി കൂടിയത് . എക്സ് സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . വടകരയിൽ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്. കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണിതെന്നാണ് കരുതുന്നത്, ഇയാൾ വില്പനക്കാരനാണോ എന്ന് പരിശോധിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കാനായ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . പരിശോധനക്ക് എക്സ് സൈസ് ഇൻസ്പെക്റ്റർ പി പി വേണു , പ്രിവന്റീവ് ഓഫീസർമാരായ കെ സുനിൽ , ശൈലേഷ് കുമാർ എം ,സി ഇ ഒ മാരായ പി കെ അനിരുദ്ധ് ,വിജേഷ് പി ,വിനീഷ് കെ ,വിനീത് എൻ പി ,എ ശ്യാംരാജ് ,വനിതാ സി ഇ ഒ മാരായ ബബിത , പി സീമ , ഡ്രൈവർ കെ പി ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe