വടകര: തോടന്നൂരിൽ മുറ്റം അടിച്ചുവാരുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആശാരിക്കണ്ടിയിൽ വിജയൻ്റെ ഭാര്യ ഉഷ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം.വീടിന് സമീപത്തെ മരം കടപുഴകി വൈദ്യുതി ലൈനിൽ വീഴുകയും ഇതേ തുടർന്ന് ലൈൻ പൊട്ടി വീഴുകയും ചെയ്തിരുന്നു. ലൈൻ പൊട്ടി വീണത് അറിയാതെ മുറ്റം അടിച്ചുവാരുന്നതിനിടെ ഉഷയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.
വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Aug 16, 2025, 6:12 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ടു പോസ്റ്റ് തകർന്നു ; സ്ക ..
ഓണ വിപണി ലക്ഷ്യമാക്കി ബംഗ്ളൂരുവിൽ നിന്ന് കോഴിക്കോടേക്ക് ലഹരി കടത്ത്; യുവാവ് ..