വടകരയിൽ റോഡരികിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

news image
Sep 18, 2024, 8:05 am GMT+0000 payyolionline.in

വടകര: വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മൃതദേഹം വടകരയിൽ കണ്ടെത്തുന്നത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്ന ആളുടേതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വഴിയാത്രക്കാരാണ് റോഡരികിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. വടകര പൊലീസും ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. എങ്ങനെയാണ് സംഭവിച്ചതെന്നറിയാൻ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe