വടകര: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റികള്‍, സാമൂഹ്യ സന്നദ്ധ സംഘടനയായ തണലുമായി ചേർന്ന് “മാസസികാരോഗ്യവും സമൂഹവും”എന്ന വിഷയത്തിൽ ഉള്ളം 2024 എന്ന പേരിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി. ഐ പി എസ് സെമിനാർ ഉദ്ഘാടനം ചെയ്തു. തണൽ കമ്യൂണിറ്റി സൈക്യാട്രിഹെഡ് ഡോ. ലുക്ക്മാൻഷാ എം.പി, തണൽ സോഷ്യൽവർക്ക് എച്ച് ഒ ഡി ബൈജു ആയടത്തില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ്റ് കെ .സുനില്‍ അധ്യക്ഷനായി.കെ.പി.എ.ജില്ലാ പ്രസിഡണ്ട് എം ഷനോജ് സ്വാഗതവും കെ.പി.ഒ.എ സംസ്ഥാനകമ്മറ്റി അംഗം കെ.രാജേഷ് നന്ദിയും പറഞ്ഞു