വടകര: വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എം അനുശ്രീയും പാർട്ടിയും കണ്ണൂർ- കോഴിക്കോട് ദേശീയപാതയ്ക്കരികിൽ വാഹന പരിശോധനയ്ക്കിടെ 100 കുപ്പികളിലായി അശോക് ലെയ്ലൻ്റ് പിക്ക് അപ്പ് വാനിൽ കടത്തിക്കൊണ്ടുവന്ന 22 ലിറ്റർ വിദേശ മദ്യം പിടികൂടി.
തമിഴ്നാട് സ്വദേശികളായ കാമാച്ചിപുരം ശശി (26), ദിണ്ടിഗൽ മേട്ടുപ്പെട്ടി ശരവണൻ (20) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സിഎം. സുരേഷ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ പികെ അനിരുദ്ധ് , ഇ എം മുസ് ബിൻ , കെ എം ശ്രീനാഥ് , എ ശ്യാംരാജ് , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഇ.കെ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.