വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുല്ലപ്പളളി രാമചന്ദ്രന്‍റെ വീട്ടിലെത്തി

news image
Mar 11, 2024, 1:04 pm GMT+0000 payyolionline.in

വടകര : വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ യുടെ പിന്തുണയോടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ ചോമ്പാലിലെ വീട്ടിലെത്തി അനുഗ്രഹം ഏറ്റുവാങ്ങി .

യു.ഡി.എഫ് തിരിച്ചു പിടിച്ച സി.പി.എംന്‍റെ പൊന്നാപുരം കോട്ടയായ വടകര കാത്തു സൂക്ഷിക്കാന്‍ കഴിവുളള യുവ പോരാളിയാണ് ഷാഫി പറമ്പില്‍ എന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.

അഴിമതി ആരോപണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥിയെയാണ് ഷാഫി നേരിടുന്നത് . അഡ്വ ഐ.മൂസ്സ , യു.ബാലനാരായണന്‍ , പാറക്കല്‍ അബ്ദുളള , രാഹുല്‍ മാങ്കൂട്ടത്തില്‍ , പി.ബാബുരാജന്‍ , പ്രദീപ് ചോമ്പാല , ആയിഷ ഉമ്മര്‍ കവിത അനില്‍ കുമാര്‍ വി.എം ചന്ദ്രന്‍, പി.കെ ഹബീബ്,രാജേഷ് കീഴരിയൂര്‍, വി.പി ദുല്‍ഖിഫില്‍, മിസ്ഹബ് കീഴരിയൂര്‍, ബാബു ഒഞ്ചിയം , കെ.അന്‍വര്‍ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe