വഞ്ചന കേസ്: നിർമാതാവ് ജോണി സാ​ഗരിക നെടുമ്പാശ്ശേരിയിൽ അറസ്റ്റില്‍

news image
May 15, 2024, 10:49 am GMT+0000 payyolionline.in

കൊച്ചി: നിർമാതാവ് ജോണി സാ​ഗരിക വഞ്ചന കേസിൽ അറസ്റ്റില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയ്കുമാർ നൽകിയ പരാതിയിൽ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ദുബായ്ക്ക് പോകാനെത്തിയപ്പോൾ ഇദ്ദേഹത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുകയും ചെയ്തു.

പരാതിക്കാരൻ ദ്വാരക് കാനഡയിലെ വ്യവസായി ആണ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.  ഇതിൽ 50 ലക്ഷം ജോണി സഗരിക തിരിച്ചു നൽകി. എന്നാൽ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ജോണിയുടെ മകൻ റയാൻ ജോൺ തോമസ് ആണ് രണ്ടാം പ്രതി. ഇയാൾക്കായി തെരച്ചിൽ ഊർജിതമെന്നും ക്രൈ ബ്രാഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു. ജോണി സാഗരികയെ കോയമ്പത്തൂർ സിറ്റി ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe