കൊയിലാണ്ടി: ദേശീയപാത നിർമാണ കമ്പനിയായ വഗാഡിന്റെ നന്തിയിലെ യാർഡിൽ നിന്നും അഞ്ച് ബാറ്ററികൾ ജൂലൈ 19 ന് കളവുപോയ സംഭവത്തിൽ പ്രതികൾ പിടിയിലായി.
കീഴൂർ ചെരിച്ചിൽ താഴ വീട്ടിൽ സഹീർ ( 20 ) , തിക്കോടി നാഗപറമ്പിൽ വീട്ടിൽ ഷാമിൽ ( 21 ) , തിക്കോടി കോറോത്ത് വീട്ടിൽ മുഹമ്മദ് ജിയാദ് ( 20 ) , കീഴൂർ മനയത്ത് താഴെ വീട്ടിൽ മുഹമ്മദ് ജാബിർ ( 20 ) , കോടിക്കൽ മന്നത്ത് വീട്ടിൽ മുഹമ്മദ് ഹിദാഷ് ( 19 ) എന്നിവരാണ് പിടിയിലായത്.