ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി. ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരണം.
ഇതു സംബന്ധിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ ഏഴുദിവസം കോടതി അനുവദിച്ചു. അതുവരെ വഖഫ് സ്വത്തുകൾ ഡീനോട്ടിഫിക്കേഷൻ നടത്തരുതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്ന നിർദേശം കോടതി തയാറാക്കിയെങ്കിലും കേരന്ദത്തിന്റെ അഭ്യർഥന പ്രകാരം വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വഖഫ് കൗൺസിലിലും വഖഫ് ബോർഡിലും പുതിയ നിയമനങ്ങൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. വഖഫ് ഭൂമി സംബന്ധിച്ച് 100ലധികം ഹരജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. കേന്ദ്ര സർക്കാറിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.