ലോറിയും ബസ്സും സർവീസ് റോഡിൽ മുന്നോട്ട് പോവാനാകാതെ കുടുങ്ങി ; തിക്കോടി പാലൂരിൽ രണ്ടരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

news image
May 31, 2025, 6:11 am GMT+0000 payyolionline.in

തിക്കോടി: പാലൂരിൽ സർവ്വീസ് റോഡിൽ ഒരേ സ്പീഡിൽ ബസും ലോറിയും വന്ന് മുന്നോട്ടെടുക്കാനാകാതെ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 7മണിയോടെയാണ് ഇരുപതാം മൈൽസിലാണ് സംഭവം. വടകര – കൊയിലാണ്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന പോപ്പി എന്ന സ്വകാര്യ ബസും ലോറിയുമാണ് മുന്നോട്ടെടുക്കാനാകാതെ കുടുങ്ങിയത്.

വാഹനങ്ങൾ കുടുങ്ങിയതോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഏതാണ്ട് രണ്ടരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ചിങ്ങപുരം റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്.രണ്ട് വാഹനങ്ങളും ഒരേ വേഗത്തിൽ വന്നതിനാലാണ് മുന്നോട്ട് പോവാനാവാതെ കുടുങ്ങിയത് എന്നാണ് വിവരം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe