പയ്യോളി: ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോക സ്കാർഫ് ദിനമായ ആഗസ്റ്റ് 1 ന് കിഴൂർ എ യു പി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ പയ്യോളി പോലീസ് സ്റ്റേഷനിലെ എസ് ഐ സുദർശന കുമാറിന് യൂണിറ്റ് ലീഡർ നിഹാരിക റോസ് സ്കാർഫ് അണിയിച്ചു.
തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഗൈഡ്സ് അംഗങ്ങൾ സ്കാർഫ് അണിയിച്ചു. ഗൈഡ് ക്യാപ്റ്റൻ ശ്രീജ ടീച്ചർ , ഷിജിൻ മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. തുടർന്ന് ഗൈഡ്സ് കൂട്ടുകാർക്കായി റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് എസ് ഐ സുദർശന കുമാർ ക്ലാസെടുത്തു.