വടകര : ലോകനാർകാവ് ക്ഷേത്ര പൂരമഹോത്സവത്തിലെ പ്രധാനചടങ്ങായ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ബുധനാഴ്ച നടക്കും. രാവിലെ ഭഗവതിയുടെ ആറാട്ടിനുപുറമേ മറ്റു ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് 3.30-ന് കലാമണ്ഡലം ജിനേഷ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകീട്ട് നാലിന് ഇളനീർവരവ്, ആറിന് ഗ്രാമബലി എന്നിവയുണ്ടാകും.
തുടർന്ന് ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷണം നടക്കും. 8.30-ന് പാണ്ടിമേളത്തിനുശേഷം പള്ളിവേട്ട ഉണ്ടാകും. വ്യാഴാഴ്ച രാവിലെമുതൽ ക്ഷേത്രചടങ്ങുകൾ, 11-ന് അക്ഷരശ്ലോകസദസ്സ്, 12 മണിക്ക് ആറാട്ടുസദ്യ, 3.30-ന് ചാക്യാർകൂത്ത്, ആറിന് ആറാട്ടുബലി, ഒൻപതിന് പാണ്ടിമേളം, പൂരക്കളി, കളത്തിലരി തുടങ്ങിയവയും നടക്കും.