ലൈബ്രറി കൗൺസിൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വായന മത്സരം നടത്തി

news image
Oct 16, 2023, 5:48 am GMT+0000 payyolionline.in

പയ്യോളി :  ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാ തല യുപി  ജൂനിയർ – വനിത , സീനിയർ – വനിത വായന മൽസരം കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം  ചെയ്തു. ലൈബ്രറി കൌൺസിൽ മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, ഡിവിഷൻ കൗൺസിലർ അഷ്‌റഫ്‌ കോട്ടക്കൽ, കെ ജയകൃഷ്ണൻ, സജീവൻ മാസ്റ്റർ, വി കെ നാസർ മാസ്റ്റർ,കെ വി ചന്ദ്രൻ, ശശാങ്കൻ എന്നിവര്‍ സംസാരിച്ചു.

 

മത്സര വിജയികൾ:
വനിതാ സീനിയർ ഒന്നാം സ്ഥാനം ശരണ്യ എസ്  നളന്ദ ഗ്രന്ഥാലയം ഇരിങ്ങൽ രണ്ടാം സ്ഥാനം  ഷൈലു ഇ പി,  പി.കെ.കുഞ്ഞുണ്ണി നായർ വായനശാല മൂരാട്, മുന്നാം സ്ഥാനം പ്രതിഭ സി.എസ് അയനിക്കാട് റിക്രിയേഷൻ സെൻ്റർ. വനിതാ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം രേഷ്മ കെ, ഭാവന ഗ്രന്ഥാലയം തച്ചൻ കുന്ന്, രണ്ടാം സ്ഥാനം രമ്യ ഒ.പി പൊതു ജനവായനശാല, കുറിഞ്ഞിത്താര. മൂന്നാം സ്ഥാനം ഫസ്ന എം ഭാവന ഗ്രന്ഥാലയം തച്ചൻകുന്ന്,  യു.പി.തല വായന മൽസരം ഒന്നാം സ്ഥാനം ശ്രീപ്രിയ പി.കെ, ശ്രീനാരായണ ഗ്രന്ഥാലയം മേലടി രണ്ടാം സ്ഥാനം ആൽവിൻ എ, ഭാവന ഗ്രന്ഥാലയം തച്ചൻ കുന്നു, മൂന്നാം സ്ഥാനം സൂര്യരാഗ്, നളന്ദ ഗ്രന്ഥാലയം ഇരിങ്ങൽ, മത്സര വിജയികൾക്ക് സുജല ചെത്തിൽ, അഷ്‌റഫ്‌ കോട്ടക്കൽ സമ്മാനദാനം നിർവഹിച്ചു. റഷീദ് പാലേരി, എം ടി വിനോദൻ, വിനു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe