കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് വീണ്ടും റിമാൻഡ് ചെയ്തു. കസ്റ്റഡി കാലയളവിൽ ഫോർട്ട് കൊച്ചി ആസ്പിൻവാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എ.ആർ ക്യാമ്പിലെ കാരവനിലുമെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. എന്നാൽ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന നിലപാടിൽ രഞ്ജിത്ത് ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞ ജനുവരി 30-ന് സിനിമ ലൊക്കേഷനിലെ കാരവനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കണക്കിലെടുത്ത്, ഓരോ 24 മണിക്കൂർ കൂടുമ്പോഴും രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വൈദ്യപരിശോധനകൾക്ക് ശേഷമാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
