വടകര: വടകര കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു.
വടകര അഡീഷണൽ ജില്ലാ ജഡ്ജ് വി.ജി. ബിജു മുഖ്യാതിഥിയായി. ലീബയുടെ വിയോഗത്തിൻ്റെ പത്താം വർഷത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച കവിതാ രചന മത്സരത്തിൽ നാദാപുരംഫയർ & റസ്ക്യൂ ഓഫീസർ ലതീഷ് നടുക്കണ്ടി ഒന്നാം സ്ഥാനവും താമരശ്ശേരി ജെ.എഫ്.സി.എം കോടതി 1 ജീവനക്കാരി ഫാത്തിമ തസ്ലീന രണ്ടാം സ്ഥാനവും തുറയൂർ എഫ്.എച്ച്.സി ജീവനക്കാരി അമൃത ബി കൃഷ്ണ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഫലകവും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഒ.കെ. ചന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കൺവീനർ എസ്.കെ. ഷാജി സ്വാഗതവും ട്രഷറർ വി.കെ. ബിജു നന്ദിയും പറഞ്ഞു.