‘ലീഡറാസ്ഗോ’; പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി

news image
Jul 31, 2023, 3:20 pm GMT+0000 payyolionline.in

പയ്യോളി: ജില്ലാ വനിതാ ലീഗ് പ്രഖ്യാപിച്ച ‘ലീഡറാസ്ഗോ’ എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യാമ്പിൻ്റെ ഭാഗമായി പയ്യോളിയിൽ വനിതാ ലീഗിന്റെ ഏക ദിന എക്സിക്യുട്ടീവ് ക്യാമ്പ് ശ്രദ്ധേയമായി. കണ്ണംകുളം ദാറുൽ ഉലൂം ഓഡിറ്റോറിയത്തിൽ  പ്രസിഡണ്ട് റാബിയ മൊയ്തു പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. ആദ്യ സെക്ഷനിൽ ജനറൽ സെക്രട്ടറി സമീറ എ .വി സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് റാബിയ മൊയ്തു അദ്ധ്യക്ഷത വഹിച്ചു.

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: പി.കുത്സു ആദ്യ സെക്ഷൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ വനിതാ ലീഗ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കന്നത് ഇടത് പക്ഷ പ്രസ്ഥാനങ്ങൾ വരെ ഗൗരവ പൂർവ്വം വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന് ടീച്ചർ ചൂണ്ടികാട്ടി. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ, മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,ഖത്തർ കെ.എം സി.സി ഉപദേശക സമിതി അംഗം സി.പി.നിയമത്തുള്ള , നഗരസഭാ വൈസ് ചെയർപേഴ്സൺ സി.പി.ഫാത്തിമ, പി.റഷീദ ,റസീന ഷാഫി ,റഹ്മത്ത് കെ.ടി.വി, ഹുസ്സയിൻ മൂരാട് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറിയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട അഡ്വ: പി.കുത്സുവിനെ ചടങ്ങിൽ ആദരിച്ചു.

ഖായിദെ മില്ലത്ത് സെൻ്റർ ഫണ്ട് ശേഖരണത്തിലേക്ക് നഗരസഭാ വൈസ് ചെയർപേഴ്സൺ തൻ്റെ കയ്യിലണിഞ്ഞ മോതിരം സംഭാവനയായി നൽകി. ചടങ്ങിൽ ട്രഷറർ ഷരീഫ എസ്.കെ.പി.നന്ദി രേഖപ്പെടുത്തി.
ഉച്ചഭക്ഷണത്തിനു ശേഷം നടന്ന രണ്ടാം സെഷനിൽ വൈസ് പ്രസിഡണ്ട് സഫിയ വായോത്ത് അദ്ധ്യക്ഷയായി.
സംസ്ഥാന എം.എസ്.എഫ് സെക്രട്ടറി അഡ്വ: തൊഹാനി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് ക്യാമ്പസുകളിൽ എം.എസ്.എഫ് വലിയ മുന്നേറ്റം നടത്തുന്ന കാര്യം അഡ്വ: തൊഹാനി ചൂണ്ടികാട്ടി. തുടർന്ന് ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ബി.വി സറീന പദ്ധതി വിശദീകരണം നടത്തി. മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സാഹിറ കോട്ടക്കൽ ഗ്രൂപ്പ് ചർച്ച ക്രോഡീകരിച്ചു. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ , മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട്, സി.പി.സദഖത്തുള്ള, മണ്ഡലം സെക്രട്ടറി എ.പി.റസാഖ് , എ.പി.കുഞ്ഞബ്ദുള്ള , മണ്ഡലം വനിതാ ലീഗ് ട്രഷറർ എ.പി.റഹ്മത്ത് , പി.കെ.ജയഫർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ മുൻസിപ്പൽ വനിതാ ലീഗ് സെക്രട്ടറി പി.എം ഹൈറുന്നിസ സ്വാഗതവും നസീമ വി.പി.നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe