ലാവലിന്‍ കേസ് പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

news image
Jul 18, 2023, 2:55 am GMT+0000 payyolionline.in

ന്യൂ​ഡ​ല്‍ഹി: 26 ത​വ​ണ മാ​റ്റി​വെ​ച്ച എ​സ്.​എ​ന്‍.​സി ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി പു​തി​യ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ദീ​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ഈ ​കേ​സി​ല്‍ വാ​ദം കേ​ട്ടി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ജ​സ്റ്റി​സ് സി.​ടി. ര​വി​കു​മാ​ര്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പു​തി​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഊ​ർ​ജ​വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കു​റ്റ​മു​ക്ത​രാ​ക്കി​യ 2017ലെ ​ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ​യു​ള്ള സി.​ബി.​ഐ​യു​ടെ ഹ​ര​ജി​യും ഹൈ​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം വി​ചാ​ര​ണ നേ​രി​ടേ​ണ്ട വൈ​ദ്യു​തി ബോ​ർ​ഡ് മു​ൻ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് കെ.​ജി. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ശി​വ​ദാ​സ​ൻ, മു​ൻ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ക​സ്‌​തൂ​രി​രം​ഗ അ​യ്യ​ർ എ​ന്നി​വ​ർ ഇ​ള​വു​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളു​മാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe